National
ഒരു ഗോളിന് ബെംഗളുരുവിനെ തകര്‍ത്ത് ജംഷേദ്പുര്‍

മര്‍ഗാവ് | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ് സി ക്ക് വിജയം. സ്റ്റീഫന്‍ എസ്സെയാണ് ടീമിനായി ജംഷേദ്പുരിനായി ഗോള്‍ നേടിയത്. ഇതോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
ബെംഗളൂരു തുടര്‍ച്ചയായി രണ്ടാം തവണയാണ് പരാജയം രുചിക്കുന്നത്. ഈ തോല്‍വിയോടെ ടീം നാലാം സ്ഥാനത്തേക്ക് പിന്തള്ളി. ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹ്നേഷിന്റെ സേവുകളാണ് ബെംഗളൂരുവിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. രഹ്നേഷാണ് തന്നെയാണ് ഈ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
---- facebook comment plugin here -----