Connect with us

Malappuram

ഭിന്നശേഷി ശാക്തീകരണം; മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

Published

|

Last Updated

 കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് എത്തിയപ്പോള്‍ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പുരോഗതിക്കാവശ്യമായ വിവിധ നിര്‍ദേശങ്ങള്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു.

മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പുരോഗതിക്കാവശ്യമായ വിവിധ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര പദ്ധതികള്‍ ആവശ്യമുണ്ടെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ക്രിയാത്മകമായി ഇടപെടുന്ന സര്‍ക്കാര്‍ പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രത്യാശിക്കുന്നതായും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

ഭിന്നശേഷി മേഖലകളില്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്. നിര്‍മിത ബുദ്ധി, ഡാറ്റാ സയന്‍സ്, റോബോട്ടിക് ടെക്‌നോളജി, ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ആക്‌സസിബിലിറ്റി ലാബുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള പിന്തുണയും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ നിര്‍ദേശങ്ങള്‍ പഠിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Latest