Connect with us

International

യു എസ് സാമ്പത്തിക പാക്കേജ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു

Published

|

Last Updated

ലണ്ടന്‍ | അമേരിക്കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസ് സഹായ പാക്കേജില്‍ ഒപ്പുവെച്ചതോടെ തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നു. പ്രസിഡന്റ് സ്ഥാനം അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് 2.3 ട്രില്യണ്‍ ഡോളറിന്റെ പുതിയ സാമ്പത്തിക പാക്കേജില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. പൊതുചെലവുകള്‍,കൊറോണ വൈറസ് ദുരിതാശ്വാസത്തിനും 2.3 ട്രില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത് .

ക്രൂഡ് ഓയില്‍ 68 സെന്റ് ഉയര്‍ന്ന് 51.97 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 69 സെന്റ് ഉയര്‍ന്ന് 48.92 ഡോളറിലുമെത്തി. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്

എണ്ണ ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 10 ദശലക്ഷം ബാരല്‍ കുറയ്ക്കുക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും കൂട്ടായ്മയായ ഒപെക് നേരെത്തെ തീരുമാനിച്ചിരുന്നു. എണ്ണ ഉല്‍പാദന നയം നിര്‍ണ്ണയിക്കാന്‍ 2021 ജനുവരി 4ന് ചേരുന്ന “ഒപെക്” മീറ്റിംഗില്‍ വിപണിയിലെ പുതിയ മാറ്റങ്ങളും,ഉത്പാദന വര്‍ദ്ധനവും ചര്‍ച്ചചെയ്യും

Latest