National
കര്‍ഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്രം; ചര്‍ച്ച ബുധനാഴ്ച ഉച്ചക്ക്

ന്യൂഡല്‍ഹി | ഒരു മാസത്തിലേറെയായി ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ചര്‍ച്ച.
തുറന്ന മനസ്സോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കര്‍ഷകരെ കേന്ദ്രം അറിയിച്ചു.
നേരത്തേ ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്ന് കര്‍ഷക പ്രതിനിധികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നത്. ഡല്‍ഹിയില്‍ വെച്ച് പ്രതിഷേധം നടത്താന്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് അതിര്‍ത്തിയില്‍ തമ്പടിക്കുന്നത്.
---- facebook comment plugin here -----