Connect with us

Covid19

പിടിവാശി ഉപേക്ഷിച്ചു; കൊവിഡ് സമാശ്വാസ ബില്ലില്‍ ഒപ്പിട്ട് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് കോണ്‍ഗ്രസ് പാസാക്കിയ കൊവിഡ് സമാശ്വാസ ബില്ലില്‍ ഒപ്പിടില്ലെന്ന പിടിവാശി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചു. 90,000 കോടി ഡോളറിന്റെ ബില്ല് പാസായി ഒരാഴ്ചക്കു ശേഷമാണ് ഒപ്പുവക്കാന്‍ ട്രംപ് തയാറായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബില്ല് പാസാക്കിയിരുന്നത്. തുടര്‍ന്ന് സെനറ്റ് അംഗീകാരം നല്‍കി പ്രസിഡന്റിന്റെ പരിഗണനയ്ക്കു വിട്ടു. എന്നാല്‍ ബില്ലില്‍ നിന്ന് അനാവശ്യ ഇനങ്ങള്‍ ഒഴിവാക്കണമെന്നും ധനസഹായം 600 ഡോളറില്‍ നിന്ന് 2,000 ഡോളറാക്കി ഉയര്‍ത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ട്രംപ് ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു.

ബില്ലില്‍ ഉടന്‍ ഒപ്പിടണമെന്ന് ഇരു പക്ഷത്തു നിന്നുമുള്ള കോണ്‍ഗ്രസ് അംഗങ്ങളും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

Latest