Kerala
സ്വര്‍ണക്കടത്ത്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും യാതൊരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുന്ന ഒരു പ്രതി നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും ഇത് വിശ്വസിക്കാനാവില്ലെന്നും ഹരജിയില്‍ പറയുന്നു. താന്‍ ചികിത്സയിലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
---- facebook comment plugin here -----