ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം അടുത്ത മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുതുക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നീട്ടി സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുമുണ്ട്.
1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും മാര്‍ച്ച് 31 വരെ സാധുവായി കണക്കാക്കും.
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് ആദ്യം സെപ്തംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെയും ശേഷം 2021 മാര്‍ച്ച് 31 വരെയും നീട്ടുകയായിരുന്നു.