Connect with us

National

രജിനികാന്തിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

Published

|

Last Updated

ഹൈദരാബാദ് | തമിഴ് സൂപ്പര്‍താരം രജിനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രക്തസമ്മര്‍ദം കാരണം വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനായി ഒന്നുമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ അറിയിച്ചു.

പുതിയ സിനിമയുടെ ഷൂട്ടിംഗിനായാണ് അദ്ദേഹം ഹൈദരാബാദില്‍ എത്തിയത്. എന്നാല്‍ സിനിമാ സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ ഷൂട്ടിംഗ് റദ്ദാക്കി. തുടര്‍ന്നാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ശേഷം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രജിനികാന്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.

---- facebook comment plugin here -----