National
പ്രധാനമന്ത്രിയുടെ മൻകി ബാത്ത് ഇന്ന്; കർഷകർ പാത്രം കൊട്ടി പ്രതിഷേധിക്കും

ന്യൂഡൽഹി | കർഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം 32ാം ദിവസത്തിലേക്ക് കടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ മന്‍ കി ബാത് പരിപാടി ഇന്ന്. രാവിലെ 11-ന് ആകാശവാണിയും ദൂരദര്‍ശനും പ്രക്ഷേപണം ചെയ്യും. മന്‍ കി ബാതിന്‍റെ 72-ാം പതിപ്പാണ് ഇന്നത്തേത്.
അതേസയം, പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിക്കുവാൻ കർഷക സംഘടനകൾ തീരുമാനിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ പാത്രം കൊട്ടി ശബ്ദമുണ്ടാക്കുവാനാണ് കർഷകരുടെ തീരുമാനം.
കേന്ദ്ര സർക്കാറുമായി മറ്റന്നാൾ ചർച്ച നടത്താൻ കർഷക സംഘടനകൾ തയ്യാറായിട്ടുണ്ട്. ഉപാധികളോടെയാണ് ചർച്ചക്ക് കർഷകർ വഴങ്ങിയത്. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർഷകർ ഇപ്പോഴുമുള്ളത്. ഈ സാഹചര്യത്തിൽ ചർച്ച സമവായത്തിൽ എത്തുമോ എന്നത് സംശയമാണ്.
---- facebook comment plugin here -----