Connect with us

Kerala

ബി ഗോപാലകൃഷ്ണന്റെ തോല്‍വി: ഒമ്പത് നേതാക്കളെ പുറത്താക്കി ബി ജെ പി

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കോര്‍പറേഷനിലെ സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റ പശ്ചാത്തലത്തില്‍ ഒമ്പത് നേതാക്കളെ പുറത്താക്കി ബി ജെ പി. ആറ് വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്.

ഹിന്ദു ഐക്യവേദി നേതാവ് കെ കേശവദാസ്, മുന്‍ കൗണ്‍സലര്‍ ലളിതാംബിക അടക്കമുള്ളവരെയാണ് പുറത്താക്കിയത്. ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ മുന്‍ കൗണ്‍സലറാണ് ലളിതാംബിക.

കോര്‍പറേഷനിലെ ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായാണ് കുട്ടന്‍കുളങ്ങര വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ മത്സരിച്ചത്. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന്‍ വോട്ടെടുപ്പിന് പിന്നാലെ ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest