National
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിന് എത്തിയ 150 സെെനികർക്ക് കൊവിഡ്

ന്യൂഡൽഹി | റിപ്പബ്ലിക് ദിനത്തിലും ആർമി ഡേ പരേഡുകളിലും പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 150 ഓളം സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ പരേഡുകളിൽ പങ്കെടുക്കാൻ എത്തിയ ആയിരത്തിലധികം സെെനികരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റെെനിലേക്ക് മാറ്റി.
പരേഡ് സുരക്ഷിതമായി നടത്തുന്നതിന് പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡ് നടത്താനുള്ള പദ്ധതികൾ തുടരുകയാണ്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. യു.കെയില്‍ പുതിയ വകഭേദത്തിലുള്ള കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----