Connect with us

Kannur

സാങ്കേതിക തകരാർ:  കണ്ണൂർ - ദുബൈ വിമാനം വൈകുന്നു

Published

|

Last Updated

വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർ

കണ്ണൂർ | സാങ്കേതിക തകരാർ കാരണം കണ്ണൂരിൽ നിന്നും ദുബൈലേക്കുള്ള വിമാനത്തിന്റെ യാത്ര്ര തടസ്സപ്പെട്ടു. ഇന്ന് രാത്രി 9:50 ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഐ എക്സ് 1743 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് സാങ്കേതിക തകരാർ കാരണം വൈകുന്നത്. തകരാർ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

കുട്ടി കളും മുതിർന്നവരും ഉൾപ്പെടെ 200 ഓളം യാത്രക്കാർ വിമാനത്തിലുണ്ട്. കൃത്യസമയത്ത് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകരാർ കാരണം റൺവേയിൽ നിന്നും വീണ്ടും വിമാനത്താവളത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

സാങ്കേതിക തകരാർ എൻജിനിയർമാർ പരിശോധിച്ചു എങ്കിലും പരിഹരിക്കാനായില്ല. ഇതേ തുടർന്നാണ് യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാട് ചെയ്യുന്നത്.

യു എ ഇ ലേക്കുള്ള വ്യോമ ഗതാഗതം നിർത്തലാകുമെന്ന ആശങ്കയിൽ വിമാനത്തിൽ നിറയെ യാത്രക്കാരുണ്ട്. വിമാനത്തിന് അകത്തുള്ള എ സി പ്രവർത്തിപ്പിക്കാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടിലാക്കി.

സാങ്കേതിക തകരാർ കാരണം ഇന്നലെയും ഇതുപോലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിയിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി