Covid19
അഭയ കേസ്; പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി | സിസ്റ്റര്‍ അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫോ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അഡവ്. രാമന്‍ പിള്ള മുഖേന ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം സി ബി ഐ പ്രത്യേക കോടതി വിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിരുന്നു.
---- facebook comment plugin here -----