Kerala
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നാടെുങ്ങും ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം | യേശുക്രിസ്തുവിന്റെ തിരുപ്പിറവിദിനത്തിന്റെ ഓര്‍മ പുതുക്കി ക്രിസ്തീയ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ നടപടികള്‍ പാലിച്ചാണ് ആഘോഷങ്ങള്‍. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ഥാനാ നിര്‍ഭരമായ മനസുമായി ക്രൈസ്തവര്‍ പാതിരാക്കുര്‍ബാനക്കായി ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ നൂറാളുകള്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരുന്നു. മാസ്‌ക് അണിഞ്ഞാണ് വിശ്വാസികള്‍ പള്ളിയിലെത്തിയത്. പേരും വിലാസവും ഫോണ്‍ നമ്പറുമെല്ലാം രേഖപ്പെടുത്തിയ ശേഷം സാനിറ്റൈസറുകള്‍ ഉപയോഗിച്ച ശേഷമാണ് പള്ളിക്ക് അകത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിച്ചത്.
കൊവിഡ് കാലമായതിനാല്‍ കൂട്ടുകൂടാനും യാത്രപോകാനുമാകാതെ വീടിനകത്ത് ഇത്തവണത്തെ ആഘോഷം ഒതുങ്ങും.
---- facebook comment plugin here -----