Gulf
സഊദിയിൽ വെള്ളിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

റിയാദ് | സഊദിയിൽ വെള്ളിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ചില പ്രദേശങ്ങളിൽ കനത്ത മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----