Connect with us

National

ജൈന ക്ഷേത്രത്തിലെ മഹാവീര്‍ വിഗ്രഹം ഗംഗാ നദിയില്‍ എറിയുമെന്ന് എ ബി വി പി; സംഭവം യു പിയിലെ കൊളജ് വളപ്പില്‍

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ബറൗത്തില്‍ ദിഗംബര്‍ ജെയ്ന്‍ കോളജിലെ ജൈന ക്ഷേത്രത്തിലുള്ള മഹാവീരന്റെ വിഗ്രഹം ഗംഗാ നദിയില്‍ എറിയുമെന്ന് എ ബി വി പിയുടെ ഭീഷണി. സരസ്വതി ദേവിയുടെ വിഗ്രഹത്തിന്റെ മുകളില്‍ മഹാവീരന്റെ വിഗ്രഹം സ്ഥാപിച്ചുവെന്നാണ് ഇതിന് കാരണമായി എ ബി വി പി പറയുന്നത്. അതേസമയം, ക്ഷേത്രത്തിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹമല്ലെന്നും ജൈന വിശ്വാസത്തിലെ ജ്ഞാനദേവതയായ ശ്രുതി ദേവിയുടെതാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ വിരേന്ദ്ര സിംഗ് പറഞ്ഞു.

ജൈന വിശ്വാസ പ്രകാരം എല്ലാ വിഗ്രഹങ്ങളുടെയും മുകളിലാണ് മഹാവീരന്റെത് സ്ഥാപിക്കേണ്ടതെന്നും സിംഗ് ചൂണ്ടിക്കാട്ടി. ജൈന മതത്തിലെ തന്നെ ശ്രുതി ദേവിയുടെ വിഗ്രഹം സരസ്വതീ ദേവിയുടെതാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് എ ബി വി പി. കഴിഞ്ഞ മാസം ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമാണ് എ ബി വി പി പ്രശ്‌നമുണ്ടാക്കിയത്.

എ ബി വി പി പ്രവര്‍ത്തകര്‍ ക്ഷേത്രം വളഞ്ഞ് പ്രതിഷേധം നടത്തി. പ്രതിമയില്‍ ചെരുപ്പ് മാല ചാര്‍ത്തുകയും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവിലെ പ്രതിമ മാറ്റി സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നും എ ബി വി പി ആവശ്യപ്പെടുന്നു.

Latest