National
രാഹുല്‍ ഗാന്ധിയുടെ വിജയ് ചൗക്ക് മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന വിജയ് ചൗക്ക് പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. അതേസമയം, മൂന്ന് പേര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് കർഷകർക്ക് ഒപ്പം മാർച്ച് നടത്താനായിരുന്നു തീരുമാനം.
രാഹുല്‍ ഗാന്ധിയുടെ നേതൃതവത്തില്‍ എംപിമാരുടെ സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഇന്ന് നിവേദനം നല്‍കു. രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിക്കുന്നത്. രണ്ട് ട്രക്കുകളിലായാണ് നിവേദനം രാഷ്ട്രപതി ഭവനിൽ എത്തിക്കുക.
അതിനിടെ, കര്‍ഷകരുമായുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സമയവും തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കും. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്ന മനസ്സോടെയും ഉദ്ദേശശുദ്ധിയോടെയുമുള്ള ചര്‍ച്ചക്ക് മാത്രമേ തങ്ങളുള്ളൂവെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.