Connect with us

Kasargod

എസ് വൈ എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍

Published

|

Last Updated

കാസര്‍കോട് | കാഞ്ഞങ്ങാട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുറഹ്മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലായത്. യൂത്ത് ലീഗ് മുന്‍സിപ്പല്‍ ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മറ്റു രണ്ട് ലീഗുകാര്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിനിടെ പരുക്കേറ്റ ഇര്‍ഷാദ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കല്ലൂരാവി – പഴയ കടപ്പുറം റോഡില്‍ വെച്ച് അക്രമി സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുര്‍റഹഹ്മാനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന ശുഐബ് പരുക്കുകളോടെ ആശുപത്രിയിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. കണ്ണൂർ എസ് പി വ്യാഴാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. കാസർകോട് എസ് പി അവധിയിലായതിനാലാണ് പകരം ചാർജുള്ള കണ്ണൂർ പോലീസ് മേധാവി സ്ഥലം സന്ദശിച്ചത്.

കണ്ണൂർ മെഡിക്കൽകോളേജ്‌ മോർച്ചറിയിലുള്ള ഔഫിന്റെ മയ്യിത്ത് 12 മണിയോടെ പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

Latest