Connect with us

Kerala

രാജ്യത്തെ  ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. ഈ കര്‍ഷക സമരത്തിന് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന കര്‍ഷകരുടെ ഐക്യദാര്‍ഢ്യ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ഷക താത്പര്യത്തെ കേന്ദ്രം തിരസ്‌ക്കരിക്കുന്നു. കേന്ദ്രത്തിനുള്ളത് കോര്‍പറേറ്റ് താത്പര്യം മാത്രമാണ്. ഇത് ഏതെങ്കിലും ഒരു പ്രദേശത്തിന്റെ മാത്രം പ്രക്ഷോഭമല്ല. നമ്മുടെ രാജ്യത്തിന്റെ മൊത്തം പ്രശ്‌നമാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി കര്‍ഷക സമരത്തെ തകര്‍ക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആ സമയത്ത് വേണ്ട രീതിയില്‍ പിന്തുണ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി എല്ലാ തരത്തിലും കര്‍ഷക പ്രക്ഷോഭത്തിനൊപ്പം കേരളമുണ്ടാകും. ഈ പ്രക്ഷോഭം അടിച്ചമര്‍ത്താമെന്നും കുതന്ത്രങ്ങള്‍ ഉപയോഗിച്ച് തളര്‍ത്താമെന്നും വ്യാമോഹിക്കരുത്. ഇതിന്റെ പിന്തുണ വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇത് ഉള്‍ക്കൊണ്ട് കര്‍ഷകര്‍ ഉന്നയിച്ച ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Latest