Connect with us

Gulf

വിദേശ ഉംറ തീർഥാടകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി സഊദി

Published

|

Last Updated

മക്ക | ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസിൻ്റെ വ്യാപനം ബ്രിട്ടനിലും യൂറോപ്യൻ രാജ്യങ്ങളിലും ശക്തമായ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  സഊദി അറേബ്യ  ഉംറ തീർഥാടനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഹറം കാര്യ മന്ത്രാലയം  അറിയിച്ചു. അന്താരാഷ്‌ട്ര വാണിജ്യ വിമാന സർവീസുകൾ സഊദി താത്കാലികമായി നിർത്തലാക്കിയതോടെയാണിത്.

കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ശേഷം ഇത് രണ്ടാം തവണയാണ് വിദേശ തീർഥാടകർക്ക് സഊദിയിൽ പ്രവേശന വിലക്കേർപ്പെടുത്തുന്നത്.  മാർച്ചിലായിരുന്നു ഉംറ തീർഥാടനത്തിനും മക്ക, മദീന സന്ദർശനത്തിനും ആദ്യം  വിലക്ക് വന്നത്. നീണ്ട ഏഴ് മാസത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് വീണ്ടും അനുമതി നൽകിയത്.

അതേസമയം, സഊദിയിൽ കഴിയുന്ന സ്വദേശികൾക്കും വിദേശികൾക്കും ഉംറ നിർവഹിക്കാനും ഇരുഹറമുകളിൽ ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കാനും പ്രവാചക നഗരിയായ മദീനയിലെ റൗളാ ശരീഫ് സന്ദർശിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന്  മന്ത്രാലയം പറഞ്ഞു.

വിമാന യാത്രാ നിരോധനം താത്കാലികമാണെന്നും ആരോഗ്യ മന്ത്രാലയം നിലവിലെ സ്ഥിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest