Connect with us

Kerala

അഭയ: കുറ്റം തെളിഞ്ഞത് അന്വേഷണം നീതിപൂര്‍വകമായിരുന്നുവെന്നതിന്റെ തെളിവെന്ന് വര്‍ഗീസ് പി തോമസ്

Published

|

Last Updated

കോട്ടയം | സിസ്റ്റര്‍ അഭയക്കേസില്‍ അന്തിമവിജയം സത്യത്തിനെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി തോമസ്. കുറ്റം തെളിഞ്ഞിരിക്കുന്നു. ശിക്ഷ എന്തായിരിക്കും എന്നതിന് പ്രാധാന്യമില്ല. അന്വേഷണം താന്‍ നീതിപൂര്‍വ്വമാണ് നടത്തിയത് എന്നതിന് തെളിവാണ് വിധിയെന്നും വര്‍ഗീസ് പി തോമസ് വിതുമ്പലോടെ പറഞ്ഞു.

തന്റെ കണ്ടെത്തലില്‍ ഒരു മാറ്റവും താന്‍ വരുത്തിയിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തത്. അത് പൂര്‍ണമായും എന്റെ തീരുമാനം ആയിരുന്നു. പോലീസിലായാലും ഡിഫന്‍സിലായാലും മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരാനാവില്ല.

ഇന്ത്യയില്‍ എവിടേക്ക് വേണമെങ്കിലും ട്രാന്‍സ്ഫര്‍ തരാമെന്ന് മേലുദ്യോഗസ്ഥര്‍ പറഞ്ഞതാണ്. അത്തരത്തില്‍ ഒരു ട്രാന്‍സ്ഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുമായിരുന്നു. തെറ്റ് ചെയ്യാതെ അങ്ങനെ ഒരു പേര് സമ്പാദിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ലെന്നും വര്‍ഗീസ് പി തോമസ് വ്യക്തമാക്കി.