Covid19
പുതിയ കൊവിഡ് വൈറസ്: സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം | ബ്രിട്ടനിലും ഇറ്റലിയും ജനികതമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് ആറിന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രോഗ വ്യാപനവും കൊവിഡിന്റെ രണ്ടാം വരവും ഇതിനൊപ്പം ചര്‍ച്ചയാകും. കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നതിനാല്‍ വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കാന്‍ യോഗം നിര്‍ദേശിച്ചേക്കും.
---- facebook comment plugin here -----