Connect with us

National

എതിരില്ലാത്ത ഒരു ഗോളിന് ബംഗളുരുവിനെ തോല്‍പ്പിച്ച് എടികെ

Published

|

Last Updated

പനാജി  | ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍- ബംഗളൂരു എഫ്‌സി പോരാട്ടത്തില്‍ എതിരില്ലാത ഒരു ഗോളിന് എടികെക്ക് ജയം.

13ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് ആണ് എടികെക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സില്‍ ബംഗളൂരു ഡിഫന്‍സിനെ നോക്ക്കുത്തികളാക്കിയായിരുന്നു ആയിരുന്നു വില്യംസിന്റെ ഷോട്ട് വില്യംസിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. എതിരാളിയുടെ ഗോള്‍വല കുലുക്കാനായി ബംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇന്നത്തെ ജയത്തോടെ എടികെ പോയിന്റ് നിലയില്‍ ലീഗില്‍ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്തി. മുംബൈക്കും എടികെയ്ക്കും 16 പോയിന്റ് വീതമാണ് ഉള്ളത്. 12 പോയിന്റുമായി ബംഗളൂരു എഫ്‌സി ലീഗില്‍ മൂന്നാമതാണ്.

Latest