Connect with us

Pathanamthitta

പത്തനംതിട്ട നഗരസഭയില്‍ സ്വതന്ത്രന്‍ ഉപാധികളില്ലാതെ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട നഗരസഭയില്‍ ഉപാധികളില്ലാതെ എല്‍ ഡി എഫിന് പിന്തുണ നല്‍കുമെന്ന് സ്വതന്ത്രനായ കെ ആര്‍ അജിത്കുമാര്‍ പറഞ്ഞു. സത്യപ്രതിജ്ഞക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എല്ലാവരുടെയും അഭിപ്രായംകൂടി മാനിച്ചാണ് പിന്തുണക്കാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷം തെളിയിക്കേണ്ടത് എല്‍ ഡി എഫ് നേത്യത്വമാണ്. ശക്തമായ ഭരണ സംവിധാനമാണ് ആഗ്രഹിക്കുന്നതെനും അജിത്കുമാര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ എസ് ഡി പി ഐയുടെ മൂന്ന് കൗണ്‍സിലര്‍മാരും അവരുടെ പിന്തുണയുള്ള സ്വതന്ത്ര കൗണ്‍സിലറും സ്വീകരിക്കുന്ന നിലപാടാണ് നിര്‍ണായകമാകുന്നത്.

ഇരുമുന്നണികളും 13 വീതം സീറ്റുകള്‍ നേടിയ നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് വിമതര്‍കൂടി വിജയിച്ചെത്തിയിട്ടുണ്ട്. വിമതരെ അധ്യക്ഷ സ്ഥാനത്തു പിന്തുണച്ചുള്ള നീക്കത്തിന് എല്‍ ഡി എഫിനു വലിയ താത്പര്യമില്ല. തങ്ങളുടെ പ്രതിനിധി തന്നെ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കട്ടേയെന്ന നിലപാടിലേക്കാണ് എല്‍ ഡി എഫ് നീങ്ങുന്നത്. അങ്ങനെയെങ്കില്‍, സി പി എം ജില്ലാ കമ്മിറ്റിയംഗവും സി ഡബ്ലു സി ജില്ലാ ചെയര്‍മാനുമായ ടി സക്കീര്‍ ഹുസൈന്‍ എല്‍ ഡി എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകും. എസ് ഡി പി ഐ സക്കീര്‍ ഹുസൈനെ പിന്തുണച്ചേക്കാമെങ്കിലും അവരുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് സി പി എമ്മിനുള്ളത്.

Latest