Kerala
നടിയെ അപമാനിച്ച കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊച്ചി | കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയെ അപമാനിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയതായി അറിയിച്ചിട്ടുണ്ടെങ്കിലും കേസ് നടപടികളുമായി മുന്നോട്ടു പോകാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കിയതായി നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ രാത്രി പോലീസില്‍ കീഴടങ്ങാന്‍ വരികയായിരുന്ന പ്രതികളെ കളമശ്ശേരിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി ചോദ്യം ചെയ്ത ശേഷം ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. നടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഫോണ്‍ വഴി നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.