Kerala
സി എം രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യുന്നത് ഒഴിവാക്കി

കൊച്ചി | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യുന്നത് ഒഴിവാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വൈദ്യപരിശോധന ഉള്ളതിനാല്‍ ഇന്നത്തെ ദിവസം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന സി എം രവീന്ദ്രന്റെ ആവശ്യം ഇ ഡി അനുവദിക്കുകയായിരുന്നു.
മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലാണ് മാറ്റിവച്ചത്.
രാവിലെ പത്തിന് കൊച്ചിയില്‍ എത്താനായിരുന്നു ഇ ഡി. സി എം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒമ്പതോടെയാണ് അസൗകര്യം അറിയിച്ച് ഇ ഡിക്ക് രവീന്ദ്രന്‍ ഇമെയില്‍ സന്ദേശം അയച്ചത്.
---- facebook comment plugin here -----