National
യു പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍

നോയിഡ | ഉത്തര്‍പ്രദേശിലെ പുതിയ വിവാദ മതപരിവര്‍ത്തന നിയമ പ്രകാരം ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ചാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് അറസ്റ്റില്‍. ഉമേഷ്, സീമ, സന്ധ്യ, ദക്ഷിണ കൊറിയന്‍ സ്വദേശിനിയായ അന്‍മൂള്‍ എന്നിവരാണ് അറസ്റ്റിലായത്.
ലൗ ജിഹാദ് തടയാനെന്ന പേരില്‍ കഴിഞ്ഞ മാസമാണ് യു പി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം നോയിഡയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മലക്പൂരിലെ സ്ത്രീ പരാതി നല്‍കിയതായി സ്റ്റേഷന്‍ ചുമതലയുള്ള പ്രതീപ് കുമാര്‍ ത്രിപാഠി പറഞ്ഞു. മിഷണറി സംഘം ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും പണവും വാഗ്ദാനം ചെയ്തതായും പോലീസ് പറഞ്ഞു.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ദക്ഷിണകൊറിയന്‍ സ്വദേശിയായ അന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.