Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി; ശബരിമല തീർഥാടന സമയത്ത് ദേവസ്വം ബോർഡിന് സര്‍ക്കാര്‍ 20 കോടി നല്‍കി

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് 19 പശ്ചാത്തലത്തില്‍ പോലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സംസ്ഥാന സര്‍ക്കാര്‍  20 കോടി രൂപ നല്‍കി. ഇത് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 50 കോടി രൂപയാണ്  ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

ഈ മാസം 26ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന വിശ്വാസികൾക്ക് കൊവിഡ് 19 ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ കരുതേണ്ടത്.

ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ആര്‍ ടി പി ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 

 

---- facebook comment plugin here -----

Latest