International
അധികാര തര്‍ക്കം രൂക്ഷം; നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ പ്രധാനമന്ത്രി ശിപാര്‍ശ ചെയ്തു

കാഠ്മണ്ഡു | നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ശിപാര്‍ശയുമായി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രംഗത്തെത്തി. ഞായറാഴ്ച രാവിലെ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായുള്ള അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് നടപടി.
ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗണ്‍സില്‍ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പോലും മീറ്റിംഗുകള്‍ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നല്‍കുന്നതായിരുന്നു പുതിയ നിയമം.
അതേസമയം, ഒലിയുടെ നീക്കത്തിലൂടെ നേപ്പാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തിയാര്‍ജ്ജിച്ചതായാണ് വിവരം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ ഒലി നേരിടുന്നത്.
ഒലിയുടെ തീരുമാനത്തെ എതിര്‍ത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥ പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അവകാശം പ്രധാനമന്ത്രിക്ക് ഇല്ലെന്ന് നിയമവിദഗ്ധരും വ്യക്തമാക്കുന്നു