Kerala
സര്‍ക്കാറിന് ജനങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല: കേന്ദ്ര മന്ത്രി വി മുരളീധരന്‍

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ക്ലീന്‍ ചിറ്റ് അല്ലെന്ന് കന്ദ്ര മന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനായത്. യുഡിഎഫ് നേതൃത്വം ലീഗാണെന്ന് ബിജെപി മുന്‍പേ പറഞ്ഞതാണെന്നും വി മുരളീധരന്‍ പറഞ്ഞു
---- facebook comment plugin here -----