Covid19
ഒരു കൊവിഡ് വാക്‌സിന് കൂടി അംഗീകാരം നല്‍കാൻ സഊദി

റിയാദ് | സഊദി അറേബ്യയില്‍ പുതിയ പ്രതിരോധ വാക്‌സിനു കൂടി ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ഇതു സംബന്ധിച്ച പഠനം നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന് അനുമതി നല്‍കുകയും കുത്തിവെപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ പ്രതിരോധ കുത്തിവെപ്പിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണെന്നും രണ്ട് തവണയായി നൽകുന്ന കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതോടെ ഇ- സര്‍ട്ടിഫിക്കറ്റോ ഇ- ലൈസന്‍സോ നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു
അതിനിടെ, 24 മണിക്കൂറിനിടെ പുതുതായി 158 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 149 പേര്‍ രോഗമുക്തി നേടുകയും 11 പേര്‍ മരണപ്പെടുകയും ചെയ്തു. 3,014 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
---- facebook comment plugin here -----