Kerala
കോണ്‍ഗ്രസിന്റേത് ദുര്‍ബല സംഘടനാ സംവിധാനം: വിമര്‍ശനവുമായി ഘടക കക്ഷികള്‍

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസിനെ പഴിചാരി ഘടകകക്ഷികള്‍. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ പരാജയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. സംഘടനാ ദൗര്‍ബല്ല്യം കോണ്‍ഗ്രസ് പരിഹരിച്ചേ മതിയാകൂവെന്ന് മുസ്ലിം ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ അണികള്‍ കേള്‍ക്കുന്നില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടി രാഷ്ട്രീയ രംഗത്ത് സജീവമായി മുന്നോട്ട് വരണമെന്ന് ആര്‍ എസ് പി ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ബന്ധം മലബാറില്‍ ഒതുങ്ങേണ്ട വിഷയമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രത്തില്‍ യുഡിഎഫ് വീണുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.