Connect with us

National

'ലൗ ജിഹാദി'ന് തെളിവില്ല; യു പിയില്‍ ജയിലിലിട്ട യുവാക്കളെ വിട്ടയച്ചു

Published

|

Last Updated

മുറാദാബാദ് | ഉത്തര്‍ പ്രദേശിലെ പുതിയ മതംമാറ്റ നിയമ പ്രകാരം അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളെ തെളിവില്ലെന്ന് കണ്ട് മോചിപ്പിച്ചു. രണ്ടാഴ്ചയാണ് ഇവര്‍ ജയിലില്‍ കിടന്നത്. നിര്‍ബന്ധിത മതംമാറ്റത്തിന് ഒരു തെളിവും കൊണ്ടുവരാന്‍ യു പി സര്‍ക്കാറിന് സാധിച്ചില്ല.

മുറാദാബാദിലെ കാന്ത് പ്രദേശത്ത് 22കാരിയായ ഹിന്ദു യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഹോദരന്മാരായിരുന്നു. ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടയുകയും ഗര്‍ഭിണിയായ യുവതിയെ അഭയ കേന്ദ്രത്തിലേക്ക് അയക്കുകയുമായിരുന്നു.

ഗര്‍ഭഛിദ്രത്തിന് തനിക്ക് ബലം പ്രയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ മരുന്ന് കുത്തിവെച്ചതായി യുവതി ആരോപിച്ചിട്ടുണ്ട്. ഹിന്ദു യുവതികളെ പ്രണയക്കെണിയില്‍ പെടുത്തി നിര്‍ബന്ധിച്ച് മതംമാറ്റുന്നുവെന്ന ഹിന്ദുത്വശക്തികളുടെ പ്രചാരണമാണ് ലൗ ജിഹാദ് എന്നത്. എന്നാല്‍ ഈ ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ പോലീസിന് സാധിക്കാതെവന്നതോടെ ഇവരെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.