Kerala
തിരഞ്ഞെടുപ്പ് പരാജയം : ആരേയും കുറ്റപ്പെടുത്താനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ആരേയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന് വേണ്ട പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരുന്നുണ്ട്. യുഡിഎഫ് യോഗത്തിന് മുന്‍പേ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണും. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
---- facebook comment plugin here -----