National
കര്‍ഷക സമരം 24ാം ദിവസത്തിലേക്ക്; പിന്തുണയുമായി ബി ജെ പി നേതാവും

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം 24ാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. അതേ സമയം കര്‍ഷകസമരത്തിന് പിന്തുണയുമായി . മുന്‍കേന്ദ്രമന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ ബിരേന്ദര്‍ സിംഗ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. കര്‍ഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദര്‍ സിംഗ് പറഞ്ഞു. ബീരേന്ദര്‍ സിംഗിന്റെ മകന്‍ ബിജെപി എംപിയാണ്.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കര്‍ഷകരും വ്യക്തമാക്കി. സമരത്തിനിടയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും.