Connect with us

National

പി എം കെയേഴ്സ് ഫണ്ട്; വരവ് കൂട്ടാന്‍ സായുധ സേനയെയും പിഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | പി എം കെയേഴ്സ് ഫണ്ടിലേക്ക് വരവ് കൂട്ടാന്‍ സായുധ സേനയെയും പിഴിഞ്ഞുവെന്ന് വിവരാവകാശ രേഖ. കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് 203.67 കോടി രൂപയാണ് പിരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ ട്രസ്റ്റികളുമായ സംവിധാനമാണ് പി എം കെയേഴ്സ്. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങിയാല്‍ മതി എന്നിരിക്കെയാണ് പി എം കെയേഴ്സ് എന്ന വിവാദ ഫണ്ടിലേക്ക് പണം സമാഹരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യന്‍ വ്യോമ സേനയില്‍ നിന്ന് 29.18 കോടി പിരിച്ചുവെന്ന് നവംബര്‍ 25ന് ലഭിച്ച ആര്‍ ടി ഐ മറുപടിയില്‍ പറയുന്നു. ഏപ്രിലില്‍ 25.03 കോടി, മെയില്‍ 75.24 ലക്ഷം, ജൂണില്‍ 1.08 കോടി, ജൂലൈയില്‍ 73.93 ലക്ഷം, ആഗസ്റ്റില്‍ 61.18 ലക്ഷം, സെപ്തംബറില്‍ 50.27 ലക്ഷം, ഒക്ടോബറില്‍ 46.70 ലക്ഷം എന്നിങ്ങനെയാണ് പിരിച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നാവിക സേന നല്‍കിയത് 16.77 കോടി രൂപയാണ്. ഇതില്‍ 12.41 കോടി നാവികരില്‍ നിന്നും 4.36 കോടി സിവിലിയന്‍ ഉദ്യോഗസ്ഥരില്‍ നിന്നുമാണ്. കരസേന വിവരാവകാശ അപേക്ഷയോട് പ്രതികരിച്ചിട്ടില്ലെങ്കിലും പി എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയ തുക വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലില്‍ 157.71 കോടി രൂപ സമാഹരിച്ച് നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

---- facebook comment plugin here -----

Latest