Connect with us

Kerala

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഡിസംബര്‍ 22 മുതല്‍; സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുക ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ കേരള പര്യടനം ഡിസംബര്‍ 22 മുതല്‍ ആരംഭിക്കാന്‍ തീരുമാനമെടുത്ത് സി പി എം സെക്രട്ടേറിയറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 22ന് കൊല്ലത്തു നിന്നാണ് പര്യടനം ആരംഭിക്കുക. തുടര്‍ന്ന് എല്ലാ ജില്ലകളിലുമെത്തും. ഭാവി കേരളത്തെ സംബന്ധിച്ച് ഇടതു മുന്നണിയുടെ കാഴ്ചപ്പാട് രൂപവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് പര്യടനത്തിനുള്ളതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് എല്‍ ഡി എഫ് നേടിയത്. ഈ വിജയത്തിന്റെ തുടര്‍ച്ചക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് തുടര്‍ ഭരണത്തിന് സാധ്യതയുണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയ കാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് തുടങ്ങിയ കാര്യങ്ങള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഗുണം ചെയ്തു. അതേസമയം, നഗരമേഖലകളില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ ഗൗരതവതരമായ പരിശോധന ആവശ്യമാണെന്ന് സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനെ ലക്ഷ്യമിട്ടുവെന്നും അവരുടെ അന്വേഷണങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നുമുള്ള കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

---- facebook comment plugin here -----

Latest