Gulf
മസ്ജിദുന്നബവിയില്‍ സംസം വെള്ളം സൂക്ഷിക്കുന്നത് ഇനിമുതല്‍ പുതിയ കൂളിംഗ് കേന്ദ്രങ്ങളില്‍

മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന സംസം വെള്ളം സൂക്ഷിച്ച് വെക്കുന്നതിനായി പുതിയ കൂളിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹറമില്‍ സംസം പുണ്യ ജലം വിതരണത്തിനുണ്ടായിരുന്ന
വലിയ കാനുകള്‍ എടുത്തു മാറ്റി പകരം സംസം വെള്ളം നിറച്ച ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളിലാണ് വിതരണം നടത്തിവരുന്നത്.
സംസം ജലത്തിന്റെ വിതരണം വളരെ വേഗത്തിലാകുന്നതിനായി സ്ഥാപിച്ച പുതിയ കൂളിംഗ് കേന്ദ്രം ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു, കൊവിഡ് മൂലം നേരെത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചതോടെയാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
---- facebook comment plugin here -----