Connect with us

Ongoing News

ഗോളടിച്ച് ഒഡീഷ ഞെട്ടിച്ചെങ്കിലും ജയം ബെംഗളൂരുവിന് തന്നെ

Published

|

Last Updated

മഡ്ഗാവ് | ഒഡീഷ എഫ് സിയും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 31ാം മത്സരത്തില്‍ ബെംഗളൂരുവിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ക്ലീറ്റന്‍ സില്‍വ എന്നിവരാണ് ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്.

സ്റ്റീവന്‍ ടെയ്‌ലര്‍ ആണ് ഒഡീഷയുടെ ആശ്വാസ ഗോള്‍ നേടിയത്. ഒന്നാം മിനുട്ടില്‍ തന്നെ കോര്‍ണറിലൂടെ നല്ലൊരു ഗോളടി അവസരം ബെംഗളൂരുവിന് ലഭിച്ചെങ്കിലും ഒഡീഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിംഗ് തട്ടിയകറ്റി. മുപ്പതാം മിനുട്ടിലാണ് ആദ്യ മഞ്ഞക്കാര്‍ഡ് റഫറി ഉയര്‍ത്തിയത്. ബെംഗളൂരുവിന്റെ എറിക് പാര്‍ടാലുവിനാണ് മഞ്ഞ ലഭിച്ചത്.

ഹര്‍മന്‍ജോത് ഖബ്രയുടെ അസിസ്റ്റില്‍ 38ാം മിനുട്ടിലാണ് സുനില്‍ ഛേത്രി ബെംഗളൂരുവിനായി ആദ്യ ഗോള്‍ നേടിയത്. സമനിലയിലാണ് ഒന്നാം പകുതി അവസാനിച്ചത്. എന്നാല്‍, 71ാം മിനുട്ടില്‍ ഒഡീഷ സമനില നേടി. ജെറി മവിംമിംഗതാംഗയുടെ അസിസ്റ്റില്‍ സ്റ്റീവന്‍ ടെയ്‌ലര്‍ ആണ് ഗോള്‍ നേടിയത്.

എന്നാല്‍, ഒഡീഷയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. എട്ട് മിനുട്ട് ആയപ്പോഴേക്കും ക്ലീറ്റന്‍ സില്‍വ ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടി. ദേഷോണ്‍ ബ്രൗണ്‍ ആണ് അസിസ്റ്റ് ചെയ്തത്. റഫറി സന്തോഷ് കുമാര്‍ അഞ്ച് മിനുട്ട് അധികം നല്‍കിയെങ്കിലും സമനില ഗോള്‍ നേടാന്‍ ഒഡീഷക്ക് സാധിച്ചില്ല.