Kerala
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം | കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കതിരെ പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ കേസില്‍ ഇ ഡി എല്ലാ അധികാര പരിധിയും ലംഘിച്ചുവെന്നും സ്വര്‍ണക്കടത്തു കേസില്‍ യഥാര്‍ഥ അന്വേഷണം നടന്നിട്ടില്ലെന്നും നാലു പേജുള്ള കത്തില്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. അവരുടെ ഇടപെടല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടപ്പെടുത്തുകയാണ്.
നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് നടക്കുന്നത്. കിഫ്ബി വിഷയത്തില്‍ കാടടച്ചുള്ള അന്വേഷണത്തിന് ഇ ഡി മുതിര്‍ന്നു. സാക്ഷിമൊഴികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----