Kerala
രണ്ട് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചു; വര്‍ക്കല നഗരസഭ എല്‍ ഡി എഫ് തന്നെ ഭരിക്കും
 
		
      																					
              
              
            വര്‍ക്കല | വര്‍ക്കല നഗരസഭ എല്‍ ഡി എഫ് തന്നെ ഭരിക്കും. സ്വതന്ത്രരായി മത്സരിച്ചു വിജയിച്ച രണ്ട് പേരുടെ പിന്തുണ ലഭിച്ചതോടെയാണ് ഇടതു മുന്നണി വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പായത്. സി പി എമ്മില്‍ നിന്ന് നേരത്തെ പുറത്താക്കിയ ആമിന അലിയാര്‍, കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിച്ച സുധര്‍ശിനി എന്നിവര്‍ എല്‍ ഡി എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതാണ് നിര്‍ണായകമായത്. എല്‍ ഡി എഫ്- 12, എന്‍ ഡി എ- 11, യു ഡി എഫ്- 7, സ്വതന്ത്രര്‍- 3 എന്നിങ്ങനെയാണ് വര്‍ക്കല നഗരസഭയിലെ നിലവിലെ കക്ഷി നില.
കഴിഞ്ഞ തവണ 17 സീറ്റുണ്ടായിരുന്ന എല്‍ ഡി എഫിന് ഇപ്രാവശ്യം 12 എണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, നാലു സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പി 11ലേക്ക് കയറുകയും ചെയ്തു. ഇതോടെയാണ് ഭരണ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

