Kerala
തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എല്‍ ഡി എഫിന് പിന്തുണക്കും

തൃശൂര്‍ | തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിമതനായ എം കെ വര്‍ഗീസാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയത്. 35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ ചതിച്ചു. എന്തിനും തയാറെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ ആരും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു.
54 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ 24 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫാണ് എറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 23 സീറ്റുകളാണുള്ളത്. എന്‍ഡിഎ ആറ് സീറ്റും നേടി.നെട്ടിശേരി ഡിവിഷനില്‍ നിന്നുമാണ് വിമതനായി എം.കെ.വര്‍ഗീസ് വിജയിച്ചത്.
---- facebook comment plugin here -----