Kerala
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ കേരളത്തിലെ പല നേതാക്കളും വിസമ്മതിക്കവെ ഫലം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസ് ഹൈക്കമന്‍ഡിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് താരിഖ് ഖാന്‍ പറഞ്ഞു. അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ഇന്ന് ചേരും. ഇതിന് പുറമേ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് യോഗം ചേരുന്നുണ്ട്
---- facebook comment plugin here -----