Kerala
വെല്‍ഫയര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസിന് അസ്തിത്വവും വ്യക്തിത്വവും നഷ്ടമായി: എ വിജയരാഘവന്‍

തിരുവനന്തപുരം | മുസ്ലിമിനെ പൊതുധാരയില്‍ നിന്നകറ്റിമാറ്റി, മതമൗലികതാവാദിയാക്കുക എന്ന പ്രവര്‍ത്തനത്തിന്റെ രാസസ്വരകമാണ് ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.ഇവര്‍ക്കൊപ്പം ചേര്‍ന്ന് വളരെ അപകടകരമായ സന്ദേശമാണ് യു ഡി എഫ് നല്‍കിയതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. വളരെ അപകടകരമായ ഒരു രാഷ്ട്രീയത്തെയാണ് യു ഡി എഫ് പ്രതിനിധാനം ചെയ്യുന്നത്.
ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി നിര്‍ത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അവര്‍ക്ക് സ്വീകാര്യത നല്‍കുക, മാന്യത നല്‍കുക, പ്രത്യയശാസ്ത്ര മേഖലയില്‍ അവരുടെ നേതൃത്വം അംഗീകരിക്കുക എന്നിടത്തേക്ക് വഴിമാറിയാണു യുഡിഎഫ് സഞ്ചരിച്ചതെന്നും വിജയരാഘവന്‍ ആരോപിച്ചു.
ലീഗിനെ സംബന്ധിച്ചിടത്തോളം ഇതവരുടെ നിലനില്‍പ്പാണ്.
ലീഗിന് ഇനി നിലനില്‍ക്കണമെങ്കില്‍ തീവ്രമതവത്കരണത്തിന് വിധേയരാകണം. അല്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് വിധേയമായ ലീഗ്, ലീഗിന് വിധേയമായ കോണ്‍ഗ്രസ് എന്നതാണ് അവസ്ഥ. ഇന്നത്തെ കോണ്‍ഗ്രസില്‍നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കാനാകില്ല. ജമാഅത്തെ ഇസ്ലാമി ബന്ധത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് അസ്തിത്വവും വ്യക്തിത്വവും നഷ്ടമായെന്നും വിജയരാഘവന്‍ പറഞ്ഞു
തേടി