National
കര്‍ഷക സമരം: പ്രശ്‌നപരിഹാരത്തിന് സമതിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി

തിരുവനന്തപുരം | രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ദിവസങ്ങളായി തുടരവെ പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. പ്രശ്‌ന പരിഹാരത്തിന് സമിതിയെ നിയോഗിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു സമിതി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
എത്രയും പെട്ടെന്ന് പ്രതിഷേധത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദേശീയ പ്രശ്നമായി കര്‍ഷക പ്രതിഷേധം മാറാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികളിലാണ് നടപടി. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി
---- facebook comment plugin here -----