Connect with us

Kerala

സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് പത്തനംതിട്ടയില്‍ മിന്നും വിജയം

Published

|

Last Updated

പത്തനംതിട്ട | തദ്ദേശ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയിക്ക് മിന്നും വിജയം. പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡായ ഊട്ടുപാറയില്‍ സി പി എം പ്രതിനിധിയായാണ് റേഷ്മ മറിയം റോയി വിജയിച്ചത്. യു ഡി എഫിന്റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.

രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യു ഡി എഫ് സ്ഥാനാര്‍ഥി സുജാതാ മോഹനന് 380 വോട്ട് മാത്രമാണ് ലഭിച്ചത്. 2020 നവംബര്‍ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്. എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി വൈ എഫ് ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. കോന്നി വി എന്‍ എസ് കോളജ് വിദ്യാര്‍ഥിനിയാണ്.

---- facebook comment plugin here -----

Latest