Connect with us

Kerala

പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബി ജി പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 38 വോട്ട്

Published

|

Last Updated

കണ്ണൂര്‍  | തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് ദയനീയ തോല്‍വി . കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച സി ആതിരയാണ് പരാജയപ്പെട്ടത്. 38 വോട്ടാണ് ആതിരക്ക് ലഭിച്ചത്. മാലൂര്‍ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം സ്ഥാനാര്‍ഥി നാടുവിട്ടത്. സംഭവം ബിജെപിക്ക് വലിയ നാണക്കേടായിരുന്നു

---- facebook comment plugin here -----

Latest