Kerala
വിജയം സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം | സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു ,അതുകൊണ്ട് തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രതീക്ഷിച്ച വിജയമാണിത്. നല്ല കെട്ടുറപ്പോടെയാണ് ഇടത് മുന്നണി മത്സരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നണി ഏറ്റെടുത്ത് നടപ്പിലാക്കിയതും യോജിച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തത് ജനങ്ങള്‍ വലിയ അംഗീകരമായി ഇത് തിരിച്ച് തന്നു. ജനങ്ങള്‍ ഇനിയും വികസനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----