Kerala
ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ യു ഡി എഫ് തോറ്റു

ആലപ്പുഴ | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ ചെങ്കൊടിപാറി. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍ ഡി എഫിലെ കെ വിനു ആണ് ജയിച്ചത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്.
മുല്ലപ്പള്ളിയും കെ മുരളീധരും തമ്മില്‍ തര്‍ക്കമുണ്ടായ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലും ചെങ്കൊടി പാറി. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍ ഡി എഫ് കാഴചവെക്കുന്നത്. 13 വാര്‍ഡുകളില്‍ എല്‍ ഡി എഫ് ജയിച്ചു. യു ഡി എഫിന്റെ നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫാണ് പരാജയപ്പെട്ടത്.
---- facebook comment plugin here -----