Idukki
യുവാവിനെതിരെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണം; അധ്യാപകന്‍ അറസ്റ്റില്‍

ഇടുക്കി | യുവാവിനെതിരെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാല്‍ മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപകന്‍ സോജ (45)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോജന്‍ ഡിസ്ചാര്‍ജ് ആയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റോയി (40) എന്നയാളാണ് ആക്രമണത്തിനിരയായത്. പള്ളിവക കെട്ടിടത്തില്‍ നിന്ന് യുവാവിനെ ഇറക്കിവിടാനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ദേശീയ പണിമുടക്ക് ദിവസം പുലര്‍ച്ചെയാണ് അധ്യാപകന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടു പേരടങ്ങുന്ന സംഘം കിടന്നുറങ്ങുകയായിരുന്ന റോയിയെ വടിവാളുകള്‍ കൊണ്ട് വെട്ടുകയും കാല് തല്ലിയൊടിക്കുകയും ചെയ്തത്. തുടര്‍ന്ന് മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തിനു സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിട്ടു. രാവിലെ ആറോടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിയ യുവാവ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.